Thursday 6 December 2012

നമ്മുടെ തന്നെ മറവികളാണ് ബാബരി മസ്ജിദ് തകര്‍ത്തത്

ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയെയും രാഷ്ട്രീയവും സാംസ്‌കാരികവുമായ അധികാര കേന്ദ്രങ്ങളെയും പുനര്‍വായനക്ക് വിധേയമാക്കിയത് മണ്ഡല്‍ കമ്മീഷനും ബാബരി മസ്ജിദുമാണ്. പിന്നാക്ക വിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിന് സാധ്യമാകുന്ന സംവരണത്തെ മുഖ്യധാരാ പാര്‍ട്ടികളെല്ലാം എതിര്‍ത്തു. പുരോഗമന കാമ്പസിന്റെ പ്രതീകമായ ജെ എന്‍ യുവില്‍ നിന്ന് ഇതിനെതിരെ ധാരാളം പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇടതുപക്ഷ കേന്ദ്രങ്ങള്‍ സംവരണം കഴിവില്ലാത്തവരുടെ അധികാരത്തിന് വഴിവെക്കുമെന്ന ഭാഷ്യത്തെയാണ് അനുകൂലിച്ചത്. മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം സാധ്യമാക്കിയ സമൂഹത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കുക എന്നത് അത്രമേല്‍ ഞെട്ടലുളവാക്കുന്നതായിരുന്നില്ല. യഥാര്‍ഥത്തില്‍ ഡിസംബര്‍ 6 ബാബരിയുടെ അനുസ്മരണമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അനുസ്മരണ ദിനമാണ്. ഒരു രാഷ്ട്രം ഇതുവരെ അവകാശപ്പെട്ടിരുന്ന ഭരണഘടനയുടെയും മൂല്യങ്ങളുടെയും മിനാരങ്ങളെയാണ് സംഘ്പരിവാര്‍ തകര്‍ത്തത്. 1992ന് ശേഷം ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ അസ്തിത്വ പ്രതിസന്ധിയിലായി. മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്നും വിഘടിച്ചു നില്‍ക്കുവാനും സ്വയം നിര്‍ണയാവകാശം സാധ്യമാകുന്ന രാഷ്ട്രീയ സാംസ്‌കാരിക ഇടങ്ങളിലേക്ക് ചേക്കേറാനും അവര്‍ തയ്യാറായി. മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ അണിനിരന്ന പുരോഗമന മതേതര വ്യവഹാരങ്ങളെല്ലാം ബാബരി വിഷയത്തിലും സംഘ് പ്രചരണത്തിന്റെ കൂടെ നിന്നു. ചിലര്‍ക്ക് തര്‍ക്കമന്ദിരമായി. മറ്റുചിലര്‍ക്ക് രാമക്ഷേത്രവും. അതു നാലര പതിറ്റാണ്ടു കാലം പള്ളിയായിരുന്നുവെന്ന് വിളിച്ചു പറഞ്ഞവര്‍ ഭീകരവാദികളായി. ഇന്ത്യയില്‍ അനുദിനം രൂപപ്പെട്ടു വരുന്ന പൊതുബോധം വീണ്ടും ബാബരികള്‍ തകര്‍ക്കാന്‍ പര്യാപ്തമാണ്. Read more

No comments:

Post a Comment