Tuesday 13 May 2014

അസ്സമിലെ നീറ്റലിന് പിന്നില്‍

ഈയടുത്ത നാളുകളില്‍ കൊക്രോജറിലും ബസ്‌കയിലും 32 ബംഗാളി മുസ്‌ലിംകള്‍ കൊല്ലപ്പെട്ടത്, പ്രദേശത്ത് നിലനില്‍ക്കുന്ന ബോഡോ-മുസ്‌ലിം സംഘര്‍ഷ മൂര്‍ഛിക്കുന്നതിനെ കുറിച്ചുള്ള മറ്റൊരു ഓര്‍മപ്പെടുത്തലാണ്. ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് ആണ് ഈ ആക്രമണം നടത്തിയതെന്നാണ് പറയപ്പെടുന്നത്. മുസ്‌ലിംകള്‍ ബോഡോ വംശജനല്ലാത്ത ഒരാള്‍ക്കാണ് വോട്ട് ചെയ്തതെന്ന് തനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ തന്നെ അസ്സം മന്ത്രിയായ തങ്ങളുടെ സ്ഥാനാര്‍ഥി ഇത്തവണ ജയിക്കുകയില്ലെന്നും ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടിന്റെ എം.എല്‍.എ. പ്രമീള റാണി ബ്രഹ്മ പ്രസ്താവിച്ചതായി അറിയുന്നു. ഇതാണ് അക്രമണത്തിന് പ്രചോദനമായതായി കരുതപ്പെടുന്നത്. എന്നാല്‍, ഇരു സമുദായങ്ങള്‍ക്കുമിടയില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ആഴത്തിലുള്ള പ്രശ്‌നങ്ങളുടെ ചെറിയൊരു തലപ്പ് മാത്രമാണ് അതെന്നതില്‍ സംശയമില്ല. 2012 ജൂലായില്‍ നടന്ന അക്രമങ്ങളുടെ തുടര്‍ച്ചയായി തന്നെ വേണം ഇതിനെ കാണാന്‍. 2015 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നറിയിപ്പായും ഇതിനെ കാണാം.

തങ്ങളുടെ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുന്ന പക്ഷം ബോഡോലാന്റ് സംസ്ഥാനമെന്ന എന്ന തങ്ങളുടെ ആവശ്യത്തെ അത് ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് ബോഡോ പാര്‍ടി പറയുന്നത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ് ബോഡോകള്‍ക്കും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം. എന്നാല്‍ ഈ അസ്വാരസ്യം വേദനയുണ്ടാക്കും വിധം രൂപം മാറിയത് ബോഡോ ടെറിട്ടോറിയല്‍ കൗണ്‍സില്‍ ഭരിക്കുന്ന, ബോഡോ ടെറിട്ടോറിയല്‍ സ്വയംഭരണ ജില്ലകളായ കൊക്രാജറിലും ചിരാങ്ങിലും ദുബ്രി ജില്ലയുടെ ഏതാനും ഭാഗങ്ങളിലുമാണ് അന്ന് അക്രമങ്ങള്‍ അരങ്ങേറിയത്. അതിനെ തുടര്‍ന്ന് 60 ആളുകള്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ വീടുവിട്ടു പോവുകയും ചെയ്തിട്ടുണ്ട്... തുടര്‍ന്ന് വായിക്കുക

No comments:

Post a Comment